വിശേഷങ്ങള്‍

വിശേഷങ്ങള്‍

Pages

എന്റെ കവിതകള്‍

കവിത


അക്ഷരങ്ങള്‍ക്കു ജീവന്‍ നല്‍കാന്‍

ഒരെഴുത്തച്ഛന്‍ വേണ്ടിവന്നു

സഞ്ചാരപഥമൊരുക്കാന്‍

ഗുണ്ടര്‍ട്ടു വന്നു

ഭംഗിനല്‍കാന്‍ ചിത്രകാരനായി

വഴിതെറ്റിച്ചതു വാഗ്മി

കണ്ടുനിന്നതു മലയാളക്കര










നിഴല്‍മാത്രമോ?


ബാല്യകൗമാരത്തില്‍ കൂട്ടുകാരൊത്തിരി

യൗവ്വനമായപ്പോള്‍ തല്‍പ്പരര്‍മാത്രം

ജീവിതം പങ്കിട്ടപ്പോള്‍ നല്ലപാതി

വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ നിഴല്‍മാത്രം

വിടപറയാന്‍ നേരം നിഴല്‍പോലും-

മില്ലാത്തവന്‍ ഞാന്‍മാത്രമോ?









സാങ്കേതികം



യൗവ്വനത്തിലും കൗമാര മനസ്സായിരുന്നു അവര്‍ക്ക്

വാര്‍ധക്യം അവരെ ബാധിച്ചില്ല

ജരാ നരകള്‍ ബാഹ്യമായിരുന്നു

അവള്‍ വിശുദ്ധയായിരുന്നു

അവനെ വിശുദ്ധനായി പ്രഖ്യാപിച്ചു

രണ്ടുപേരും ജ്ഞാനസ്നാനം ചെയ്യപ്പെട്ടു

ഇപ്പോള്‍ ശൈശവ ദശയിലായി

ചാപല്യങ്ങള്‍ക്കു ശൈശവത്തിന്റെ കുപ്പായമിട്ടു

സമൂഹം ഉറ‍ക്കം നടിച്ചു

ഉറക്കത്തില്‍ നിന്നും ഇടക്കൊരു ഞരക്കം

വിശുദ്ധയുടെ ഉടമസ്ഥനുറങ്ങാനായില്ല

മൊബൈല്‍,ലാന്‍ഡ് ഫോണ്‍ അരിച്ചു പെറുക്കി

കാളര്‍ ഐഡിയില്‍ സൂത്രവാക്യങ്ങള്‍

ആദ്യവിളിയില്‍ out of range

പിന്നെ engaged

മൂന്നാമതൊരു വിളിക്കു നില്‍ക്കാതെ

ഉടമസ്ഥന്‍ വിശുദ്ധയോടു ചോദിച്ചു

തെറ്റ് ചെയ്തവന്‍ ഞാനോ?

ഉത്തരം message ആയി വന്നു

no one do the wrong,sorry”









താന്തോന്നിത്തം


സൂര്യന്റെ ഔദാര്യമാണു

പകലെന്നു പറ‌‌‍‍ഞ്ഞവര്‍

രാത്രിയുടെ പിറവിയെപറ്റി

പറയാത്തതെന്ത്?

രാത്രികള്‍ പകലായാല്‍

നഗ്നത വെളിപ്പെടുമെന്നു ഭയന്നോ?


പരിഹാരം


പറക്കാന്‍ ചിറക്

അദൃശ്യ ശരീരം

തുറന്നിട്ട വാതിലുകള്‍

എങ്കില്‍ ഞാന്‍ തന്നെ

പ്രശ്നപരിഹാരമാകുമായിരുന്നു.











Thursday, April 28, 2011

സാമൂഹ്യശാസ്ത്ര കൂട്ടായ്മ


സാമൂഹ്യശാസ്ത്ര കൂട്ടായ്മയിലേക്കു സ്വാഗതം.നിങ്ങളുടെ വിദ്യാലയങ്ങളിലെ വിശേഷങ്ങള്‍ പങ്കുവെയ്ക്കു.........

Saturday, February 19, 2011

കൊപ്പം ഹൈസ്ക്കൂള്‍

പുതുവര്‍ഷത്തെസ്വീകരിക്കാന്‍ ഒരുങ്ങുകയായി.ഒരു വര്‍ഷം ജീവിതത്തില്‍ വരുത്തിയ മാറ്റം എന്താണ്?വിചിന്തനം ആവശ്യമല്ലെ?
      അനുഭവങ്ങള്‍ പങ്കുവെയ്ക്കൂ........